കൊല്ലം: എക്‌സൈസ് മന്ത്രി കെ. ബാബുവിന് കോഴ നല്‍കിയിട്ടില്ലെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി. ബാര്‍ കോഴയില്‍ ബാബുവിനെതിരേ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിനു മുമ്പില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു രാജ്കുമാര്‍ ഉണ്ണിയുടെ പ്രതികരണം.
ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ലെന്നും 25 ലക്ഷമായി ഉയര്‍ത്തിയ ഫീസ് കുറയ്ക്കണമെന്നാണു അസോസിയേഷന്‍ ആവശ്യപ്പെട്ടതെന്നും രാജ്കുമാര്‍ വിജിലന്‍സിനു മുന്നില്‍ മൊഴി നല്‍കി.


