മന്ത്രി കെ.എം മാണിക്കെതിരെ ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന് മൊഴി നല്‍കിയെന്ന് ബിജു രമേശ്. നേരത്തേ പറഞ്ഞ എല്ലാ കാര്യങ്ങളും വിജിലന്‍സിനെ അറിയിച്ചു. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു.

കൂടുതല്‍ രേഖകള്‍ വിജിലന്‍സിന് ഉടന്‍ കൈമാറും. ദല്ലാള്‍പണി തന്റെ രീതിയല്ലെന്നും ബിജു പറഞ്ഞു.

Top