മന്ത്രിമാരില്‍ സമ്പന്നന്‍ അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തു വിട്ടു. ഏറ്റവും സമ്പന്നന്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. 72.70 കോടി രൂപയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വത്ത്. 1.26 കോടി രൂപയാണ് നരേന്ദ്ര മോഡിയുടെ സ്വത്ത്. 22 ക്യാബിനറ്റ് അംഗങ്ങളില്‍ മോഡി ഉള്‍പ്പെടെ 17 പേരും കോടിപതികളാണ്. മന്ത്രിസഭയില്‍ സമ്പത്ത് കുറവുള്ളത് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ്. 20.45 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. തിങ്കളാഴ്ച്ചയാണ് സ്വത്ത് വിവരം പുറത്ത് വിട്ടത്.

Top