മന്ത്രിക്കെതിരായ കൈയ്യേറ്റ ശ്രമത്തിന് എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്തു

ഇടുക്കി: തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെ കൈയ്യേറ്റ ശ്രമം ഉണ്ടായെന്നാരോപിച്ച് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസ്. മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രിയെ ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞശേഷമായിരുന്നു കയ്യേറ്റം. മന്ത്രിയെ സഥലത്ത് നിന്ന് രക്ഷിച്ചത് പോലീസ് വാഹനത്തിലാണ്. ജോയ്‌സിനും കണ്ടാലറിയാവുന്ന 20 പേര്‍ക്കും എതിരെയാണ് കേസ്. അനധികൃതമായി സംഘം ചേര്‍ന്നതിനും കേസെടുത്തിട്ടുണ്ട്.

അടിമാലി സിഐ ജിനദേവനാണ് അന്വേഷണച്ചുമതല. ജോയ്‌സ് ജോര്‍ജ് എംപിയുടെ അനുയായികളാണ് കൈയ്യേറ്റത്തിന് പിന്നില്‍. മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്ക് പൊളിച്ചു നീക്കിയത് നേരത്തെ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ നിരാഹാര സത്യാഗ്രവും നടന്നിരുന്നു.

Top