മന്ത്രവാദമരണം; പിതൃസഹോദരനും മരുമകനും അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ പതിനെട്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതൃസഹോദരനെയും മരുമകനെയും അറസ്റ്റ് ചെയ്തു. ആതിരയുടെ പിതൃസഹോദരന്‍ വല്‍സന്‍, മരുമകന്‍ മിതേഷ് ,എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വല്‍സന്റെ ഭാര്യ പ്രസന്നകുമാരിയെയും മിതേഷിന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Top