മനോജ് വധം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് സിബിഐക്ക് കൈമാറും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഈമാസം അഞ്ചിന് സിബിഐയ്ക്ക് കൈമാറും. കേസില്‍ ക്രൈംബ്രാഞ്ച് പുതുതായി ഏഴ് പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് അനുസരിച്ചും പ്രതികള്‍ക്കെതിരെ സി.ബി.ഐ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍, അന്യായമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മനോജ് വധത്തില്‍ 16 പേര്‍ക്ക് നേരിട്ട് ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top