മദ്രസകൾക്ക് സ്കൂൾ പദവി നൽകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബയ്: മദ്രസകൾക്ക് സ്കൂൾ പദവി നൽകില്ലെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. മദ്രസകൾ സ്കൂളുകളല്ലെന്നും അവിടെ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും സംസ്ഥാനത്തെ ന്യൂനപക്ഷകാര്യ മന്ത്രി ദിലീപ് കാംബ്ലെ പറഞ്ഞു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ അവിടെ നിന്നും പുറത്തെത്തിച്ച് ഔപചാരിക വിദ്യാഭ്യാസം നൽകാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്.

മദ്രസകളിൽ മതം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് ഗവൺമെന്റ് വാദിച്ചു. ജൂലൈ നാലിന് മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കണ്ടെത്താനായി സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഏകദിന സർവ്വെ നടത്തുന്നുണ്ട്. എല്ലാ കുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകണമെന്നാണ് തങ്ങൾ ഉദ്യേശിക്കുന്നതെന്ന് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Top