മദ്യവില്‍പ്പനയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി:   സംസ്ഥാനത്തെ മദ്യവില്‍പ്പനയുടെ മുഴുവന്‍ രേഖകളും വെള്ളിയാഴ്ചയ്ക്ക് മുന്‍പ് ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ ബിവറേജസ് കോര്‍പ്പറേഷനെ കക്ഷിചേര്‍ക്കണമെന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.  ബാറ് പൂട്ടിയ ശേഷവും സംസ്ഥാനത്ത് മദ്യവില്‍പ്പന കൂടിയെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.

Top