മദ്യനിരോധനം: സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍

തിരുവനന്തപുരം: മദ്യനിരോധനം പ്രഖ്യാപിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.  നിക്ഷിപ്ത താത്പര്യക്കാര്‍ മദ്യനിരോധനത്തെ എതിര്‍ക്കാന്‍ ശ്രമിക്കും. മദ്യനിരോധനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്  ഉടന്‍ എയിംസ് അനുവദിക്കുമെന്നും    ഇതു സംബന്ധിച്ച്  കേരളം  നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്രം പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top