കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ദപ്പെട്ട അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാറും ബാറുടമകളുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ അറിയിക്കണമെന്ന് ഡിവിഷന് ബെഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ ടുസ്റ്റാര്‍ ത്രീസ്റ്റാര്‍ ബാറുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 12 വരെയാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഈ സമയ പരിധി നീട്ടി നല്‍കണമെന്ന് ബാറുടമകള്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.
മദ്യനയവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും


