മദ്യനയം: ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ.ബാബു

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച് ഹൈക്കോടതിയുടെ വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു. അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളുമുണ്ട്. ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് കാര്യം അലോചിച്ച് തീരുമാനക്കുമെന്നു മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ പുനഃപരിശോധന ഇല്ല. പൂട്ടിയ ബാറുകളിലെ വിറ്റഴിക്കാത്ത മദ്യശേഖരം സര്‍ക്കാര്‍ ഏറ്റെടുത്ത് ബിവറേജസ് കോര്‍പറെഷന് കൈമാറും. പി.എഫ് ഉള്ള തൊഴിലാളികളുടെ സംരക്ഷണം മാത്രമേ സര്‍ക്കാരിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റെടുക്കാനാവൂ എന്നും, ഭാവി നടപടികള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Top