മദ്യനയം: സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടെല്ലന്ന് കെ.എം മാണി

കൊച്ചി: മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടെല്ലന്ന് ധനമന്ത്രി കെ.എം മാണി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. സുധീരന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അത് അവരുടെ ആഭ്യന്തരകാര്യമാണെന്നാണ് മാണി പ്രതികരിച്ചത്.

Top