മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദ് ചെയ്യാമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ സുപ്രിംകോടതിക്ക് റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. മദ്യനയത്തിനെതിരെ ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് കേരളം ഇക്കാര്യം അറിയിച്ചത്.

മദ്യനയം കൊണ്ടുവന്നത് ജനതാല്‍പര്യം കണക്കിലെടുത്താണെന്നും ഇതിലൂടെ മദ്യ ഉപഭോഗം കുറയുന്നില്ലെങ്കില്‍ സുപ്രീംകോടതിക്ക് നയം റദ്ദാക്കാവുന്നതാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റേയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാനായി മാറ്റി.

ജോലി നഷ്ടപ്പെട്ട ബാര്‍ത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമസാദ്ധ്യതയുള്ളതായി ജസ്റ്റിസ് വിക്രംജിത് സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ തിങ്കളാഴ്ചയ്ക്കകം രേഖാമൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Top