മദ്യനയം നടപ്പാക്കാന്‍ ശ്രീനാരായണ സമൂഹത്തിന്റെ പിന്തുണ വേണം: വി.എം സുധീരന്‍

ശിവഗിരി: മദ്യനയം നടപ്പാക്കുന്നതിന് ശ്രീനാരായണ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. ശ്രീനാരയണ ഗുരു ആഹ്വാനം ചെയ്ത മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ എണ്‍പത്തിയേഴാമത് മഹാസമാധി ദിനാചരണത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്‍.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി തോന്നുന്ന സന്ദര്‍ഭമാണിത്. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് പരിപൂര്‍ണമായ പിന്തുണ ഉണ്ടാവാണം, പ്രത്യേകിച്ച് ശ്രീനാരായണ സമൂഹത്തിന്റെ ഭാഗത്ത് നിന്ന്, മദ്യനയം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല. മദ്യനയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന്‍ പറഞ്ഞു.

Top