മദ്യനയം നടപ്പിലാക്കുന്നതിനായുള്ള ഏകോപന ചുമതല കളക്ടര്‍മാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം നടപ്പിലാക്കുന്നതിനായി പൊലീസ് എക്‌സൈസ് വകുപ്പുകളുടെ ഏകോപനച്ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വീതവും അനുവദിച്ചു. പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനമായി.

Top