മത്സരത്തിനിടെ മൗറിഞ്ഞോയും വെംഗറും തമ്മിലിടിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിആഴ്‌സണല്‍ മത്സരത്തിനിടെ ചെല്‍സി മാനേജര്‍ ഹൊസെ മൗറിഞ്ഞോയും ആഴ്‌സണല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗറും തമ്മില്‍ കൈയാങ്കളിയിലെത്തി. മത്സരത്തില്‍ ചെല്‍സി ജയിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മാനേജര്‍മാര്‍ തമ്മിലടിച്ചത്.

ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസിനെ ചെല്‍സി താരം ഗാരി കാഹില്‍ മാരകമായി ഫൗള്‍ ചെയ്തതാണ് വെംഗറെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് വെംഗര്‍ ചെല്‍സിയുടെ ടെക്‌നിക്കല്‍ ഏരിയയിലെത്തി മൗറിഞ്ഞോയുമായുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം സാവധാനം കൈയാങ്കളിയിലേക്കു വഴിമാറി. വെംഗര്‍ മൗറിഞ്ഞോയെ പിടിച്ചു തള്ളി. ഇതിനെതിരെ പ്രതികരിച്ച മൗറിഞ്ഞോ വെംഗറെ തള്ളി നിലത്തു വീഴ്ത്തി. ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടിച്ചു മാറ്റിയത്.

Top