മതാധിഷ്ഠിതമായല്ല ഗോമാംസം നിരോധിച്ചതെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മതാധിഷ്ഠിതമായല്ല സംസ്ഥാനത്തു ഗോമാംസം നിരോധിച്ചതെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയില്‍. പശു, പോത്ത്, എരുമ, കാള എന്നിവയുടെ മാംസം വില്‍ക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നാണു സര്‍ക്കാര്‍ നയം.

മഹാരാഷ്ട്ര മൃഗ സംരക്ഷണ വകുപ്പ് നിയമപ്രകാരമാണു വിലക്കേര്‍പ്പെടുത്തിയതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. ജനറല്‍ സുനില്‍ മനോഹര്‍ വാദിച്ചു. മൃഗ സംരക്ഷണ നിയമ സെക്ഷന്‍ 5 (ഡി), 9 (എ) എന്നിവപ്രകാരം ഇറക്കുമതി ചെയ്യുന്ന മാംസത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നല്കിയ അപ്പീലിന്‍മേലുള്ള വാദമായിരുന്നു നടന്നത്.

മതവിശ്വാസപ്രകാരം ഗോമാതാവ് ഉള്ളതിനാലാണ് മാംസം നിരോധിച്ചതെന്നായിരുന്നു വാദം. എന്നാല്‍, ഈ വാദം തള്ളിയ ഡിവിഷന്‍ ബെഞ്ച് മൃഗസംരക്ഷണം അടിസ്ഥാനമാക്കിയാണു നിരോധനം എന്നു സ്ഥിരീകരിച്ചു. ജസ്റ്റീസ് വി.എം. കണ്ഡെ, എം.എസ്. സോനക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു വാദം കേള്‍ക്കുന്നത്.

Top