ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് പരിധിയില്‍ വീണ്ടും വി.എസ്. അനുകൂല പോസ്റ്റര്‍. പഞ്ചായത്തിലെ 14, 12 വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കൃഷ്ണപിള്ള ജംഗ്ഷന്‍- നേതാജി റോഡിലെ വിവിധ ഭാഗങ്ങളിലാണ് വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ വായനശാലയുടെ സമീപത്തും അവിടെ നിന്ന് നൂറുമീറ്റര്‍ കിഴക്ക് മാറിയുമുള്ള മതിലുകളിലാണ് വെള്ള പേപ്പറില്‍ സ്‌കെച്ച് പെന്‍ ഉപയോഗിച്ച് എഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജനകീയ സമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ വി.എസിനെ ജനനായകനെന്ന് വിശേഷിപ്പിക്കുന്നതിനോടൊപ്പം സഖാവ് വി.എസ്. സിന്ദാബാദ് എന്നും എഴുതിയിട്ടുണ്ട്.
മണ്ണഞ്ചേരിയില്‍ വീണ്ടും വി.എസ് അനുകൂല പോസ്റ്റര്‍


