മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നം ചിത്രത്തില്‍ നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 6 ന് ആരംഭിക്കും. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.

പി.സി ശ്രിരാമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലൈപായുതേല എന്ന ചിത്രത്തിന് ശേഷം പി.സി ശ്രീരാമും മണിരത്‌നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.

തമിഴില്‍ ദുല്‍ഖര്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്. നസ്രിയ നായികയായ വായ് മൂടി പേസവുമാണ് ദുല്‍ഖര്‍ ഇതിന് മുമ്പ് അഭിനയിച്ച തമിഴ് ചിത്രം. സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ ചിത്രം മലയാളത്തിലും എത്തിയിരുന്നു.

Top