മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ഐശ്വര്യ റായി ആയിരിക്കും ചിത്രത്തിലെ നായിക. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1991ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഐശ്വര്യാ റായിയെ നായികയാക്കി മണിരത്‌നം ഒരുക്കിയ ഇരുവര്‍ എന്ന ചിത്രത്തിലേക്കും മമ്മൂട്ടിയേയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ വേഷം തനിക്ക് യോജിക്കില്ലെന്ന് അദ്ദേഹത്തിന് തോന്നിയതിനാല്‍ ആ വേഷം മോഹന്‍ലാലാണ് അവതരിപ്പിച്ചത്.
ബോണ്‍ സീരീസ് പോലൊരു സ്‌പൈ ത്രില്ലര്‍ ചിത്രം ഒരുക്കാനാണ് മണിരത്‌നം ആലോചിച്ചിരിക്കുന്നതെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ചിത്രത്തെപ്പറ്റി സംസാരിക്കാന്‍ മണിരത്‌നം മമ്മൂട്ടിയെ വന്ന് കണ്ടിരുന്നെന്നും താരത്തിന് ഈ പ്രോജക്ടില്‍ അഭിനയിക്കാന്‍ ഏറെ താല്‍പര്യമുണ്ടെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ നിര്‍മാണത്തിന് ഒരു പ്രൊഡക്ഷന്‍ കന്പനിയുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2016 ജൂലൈയില്‍ ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് മണിരത്‌നം. പി.സി ശ്രീറാമാണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പതിവു പോലെ എ.ആര്‍ റഹ്മാനാണ്. ഐശ്വര്യ റായിയും മമ്മൂട്ടിയും അഭിനയിച്ച കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം ചെയ്തതും റഹ്മാനായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷക


