ന്യൂഡല്‍ഹി: മണിപ്പൂര്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ നാഷണലിസ്റ്റ് സോഷ്യലിറ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡ് (എന്‍എസ്‌സിഎന്‍(കെ)) പ്രധാന നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാല്‍പതുകാരനായ കുംലോ അബി അനിയാണ് പിടിയിലായത്. ഇയാളെ ഒന്‍പത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ആക്രമണത്തിനു ഒരാഴ്ച മുന്‍പ് തന്നെ ഇയാള്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന് എന്‍ഐഎ പറഞ്ഞു. ഇയാളുടെ അറസ്റ്റിലൂടെ കേസില്‍ പ്രധാനപ്പെട്ട ഒരു തെളിവു ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ രണ്ടു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരണാക്രമണമായിരുന്നു ഇത്.
ഇതിനുള്ള തിരിച്ചടിയായി മ്യാന്‍മറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 100 ഭീകരരെ വധിച്ചിരുന്നു. വടക്കുകിഴക്കന്‍ ഭീകര സംഘടനകള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്.


