മണിപ്പൂരില്‍ തീവ്രവാദി ആക്രമണം: 10 സൈനികര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ചാന്ദല്‍ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 8.45 ഓടെയാണ് ആക്രമണമുണ്ടായത്. ഉള്‍വനമായതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

ആസാം റൈഫിള്‍സിലെ ആറ് ഡോഗ്ര വിഭാഗത്തിന് നേരെയാണ് ആക്രമണം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top