അന്റാനനാരിവോ: മഡഗാസ്കറിനെ ഭീതിയിലാഴ്ത്തി പടരുന്ന പ്ലേഗ് ബാധയില്‍ 40 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. 80 ലധികം പേര് പ്ലേഗ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്.
അന്റാനനാരിവോയിലെ ഉയര്‍ന്ന ജനസാന്ദ്രത നിരക്കും മോശം ആരോഗ്യ സംവിധാനവുമാണ് രോഗം കൂടുതല്‍ പേരിലേക്കു പടരാന്‍ ഇടയാക്കിയതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഓഗസ്റ്റിലാണ് പ്ലേഗ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗം പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്‍കരുതല്‍ നടപടി ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രാണികളെ നശിപ്പിക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.


