വെഞ്ഞാറമൂട്: സ്വന്തം മകളെ 50കാരനായ കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ മാതാവിനെ പോലീസ് അറസ്‌റ് ചെയ്തു. പ്‌ളസ്ടൂ കാരിയായ മകളെയാണ് 45കാരിയായ മാതാവ് പ്രലോഭിപ്പിച്ച് കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ ഒത്താശചെയ്തത്. കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കല്ലറ മുതുവിള സ്വദേശി സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. മാതാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്‌റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഏറെ നാളായി ഇയാളുമായി കുട്ടിയുടെ മാതാവ് അടുപ്പത്തിലായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു. പ്‌ളസ്ടൂകാരിയായ മകളോട് ഇയാളെ വിവാഹം കഴിക്കാന്‍ മാതാവ് ആവിശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം കാമുകന് മകളെ പീഡിപ്പിക്കാന്‍ മതാവ് അവസരമൊരുക്കിക്കൊടുക്കുകയുമായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച മകളോട് പ്രശ്‌നമില്ലന്നും ഇയാള്‍ മകളെ വിവാഹം ചെയ്ത്‌കൊള്ളുമെന്ന് പറഞ്ഞെങ്കില്ലും മകള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു.
മകളെ കാമുകന് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയ മാതാവ് അറസ്‌റില്‍


