മകന് ആസ്വദിക്കാവുന്ന ചിത്രങ്ങളിലേ അഭിനയിക്കൂ: അക്ഷയ്കുമാര്‍

ആക്ഷനും കോമഡിയുമായി ബോളിവുഡിനെ കീഴടിക്കിയ അക്ഷയ്കുമാര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ മകന് ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളില്‍ മാത്രമേ ഇനി ഞാന്‍ അഭിനയിക്കൂ എന്നാണു താരത്തിന്റെ പ്രഖ്യാപനം.

നല്ല സിനിമകളില്‍ അഭിനയിക്കാനാണ് തീരുമാനം. 100 ഉം 200 ഉം കോടി രൂപ നേടുന്ന സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. മകന്‍ ആരവ് എന്റെ സിനിമകള്‍ ഇഷ്ടമാകണം. ഇല്ലെങ്കില്‍ സിനിമ കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ലെന്ന് അവന്‍ പറയും അക്ഷയ് പറയുന്നു.

കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ എന്ന വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഇതു കഴിയാത്ത കാര്യമൊന്നുമല്ല. നടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരും കൃത്യസമയത്ത് ജോലി ചെയ്താല്‍ ഇതൊക്കെ ആര്‍ക്കും സാധിക്കാവുന്നതേ ഉള്ളൂവെന്നും അക്ഷയ് പറയുന്നു.

Top