മഅ്ദനി മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനി മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. മഅ്ദനിയുടെ ജാമ്യ കാലയളവ് നീട്ടി നല്‍കുന്നതുമായ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. മഅ്ദനിയുടെ ഇടക്കാല ജാമ്യ കാലാവധി ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. ജാമ്യക്കാലയളവില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ജെ പരമേശ്വരാണ് ഇത് സംബന്ധിച്ച പരമാര്‍ശം നടത്തിയത്.

കേരളത്തില്‍ ചികിത്സ വേണമെന്ന മഅ്ദനിയുടെ ആവശ്യം അടുത്തയാഴ്ച കോടതി പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്.

Top