ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്യാന് ചൊവ്വയില്‍ നിന്നെടുത്ത ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. 376 സ്പേഷ്യല്‍ റെസല്യൂഷനില്‍ 7300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. പേ ലോഡുകള്‍ എന്നു വിളിക്കുന്ന അഞ്ച് ഉപകരണങ്ങളാണ് പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാന ഉപകരണമായ മാഴസ് കളര്‍ ക്യാമറ. ഇത് ഇന്നലെ തന്നെ ചൊവ്വയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയിരുന്നു. ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ വൈകാതെതന്നെ പ്രസിദ്ധീകരിക്കും.
ബുധനാഴ്ച രാവിലെയാണ് ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. 422 കിലോമീറ്റര്‍ മുതല്‍ 77,000 കിലോമീറ്റര്‍ അകലെയാണ് മംഗള്യാന് ചൊവ്വയെ ഭ്രമണം ചെയ്യുന്നത്.