തിരുവനന്തപുരം: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അറസ്റ്റില്‍. കളമശ്ശരി- കടകംപിളളി ഭൂമി തട്ടിപ്പ് കേസിലാണ് സലിം രാജ് അടക്കം പതിനൊന്നു പേരെ അറസ്റ്റ്റ്റ് ചെയ്തത്. സിബിഐയുടെ തിരുവനന്തപുരം- കൊച്ചി യൂണിറ്റുകള്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയതത്.
കളട്രേറ്റ് ജീവനക്കാരനടക്കം നാല് പേരെ അറസ്റ്റ് ചെയ്തത് കൊച്ചിയില്‍ നിന്ന്. അഡീ. തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ അടക്കം മറ്റ് അഞ്ച് പേരെയും സിബിഐ അറസ്റ്റ് ചെയ്തു. സലീം രാജിനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത് ഗൂഡാലോചന കുറ്റമാണ്. സലിം രാജ് തെളിവുകള്‍ നശിപ്പിച്ചതായും സിബിഐ പറഞ്ഞു.


