ഭൂമി തട്ടിപ്പു കേസ്: സലീം രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും മറ്റു പ്രതികളെയും ഇന്നു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണു സിബിഐ അന്വേഷണ സംഘം ഇവരെ കോടതിയില്‍ ഹാജരാക്കുന്നത്. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സിബിഐ പ്രത്യേക കോടതി പരിഗണിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണു സലിംരാജ് അടക്കം ഏഴു പേരെയും എറണാകുളത്തം കളമശേരി ഭൂമി തട്ടിപ്പു കേസിന് ഒത്താശ നല്‍കിയ മൂന്നു റവന്യു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റു ചെയ്തത്.

Top