ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയാറാണാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പായാല്‍ ആദിവാസി ഭൂമി നഷ്ടമാകുമെന്ന പ്രചാരണം തെറ്റാണ്. വനഭൂമിയുമായി ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് ബന്ധമില്ല.
പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോകുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


