ഭൂമിയോട് സാമ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി

ന്യൂയോര്‍ക്ക്: ഭൂമിയോട് ഏറെ സാദൃശ്യമുള്ള പുതിയ ഗ്രഹം യുഎസ് ബഹിരാകാശ ഏജന്‍സി നാസ കണ്ടെത്തി. 2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലിസ്‌കോപ്പ് നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണു നാസ ഗ്രഹസാന്നിധ്യം സ്ഥിരീകരിച്ചത്.

കെപ്ലര്‍-452ബി എന്നു പേരിട്ട ഗ്രഹത്തിനു ഭൂമിയേക്കാള്‍ 60 ശതമാനം വലിപ്പം കൂടുതലാണ്. ഭൂമിയേക്കാള്‍ 1,400 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തിനു ഭൂമിയേക്കാള്‍ പഴക്കമുണ്‌ടെന്നും നാസ അറിയിച്ചു.

മാതൃനക്ഷത്രത്തിനടുത്തു വെള്ളം ദ്രാവകരൂപത്തില്‍ കാണപ്പെടാന്‍ ഇടയുള്ള ആവാസമേഖലയിലാണു (ഹാബിറ്റബിള്‍ സോണ്‍) പുതിയ ഗ്രഹം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഗ്രഹത്തിലെ ജല, വായു സാന്നിധ്യത്തെക്കുറിച്ച് ഉറപ്പു പറയാനാകില്ലെന്നും നാസ അറിയിച്ചു.

നാസയുടെ കെപ്ലര്‍ ബഹിരാകാശ ടെലിസ്‌കോപ്പ് ഭൂമിയോടു സാമ്യമുള്ള ആയിരത്തിലധികം ഗ്രഹങ്ങളെയാണു കണ്‌ടെത്തിയിട്ടുള്ളത്.

Top