ഭൂമിയേറ്റെടുക്കല്‍ ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: വിവാദ ഭൂമിഏറ്റെടുക്കല്‍ ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടയില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ചൗധരി ബീരേന്ദ്ര സിങാണ് ബില്ല് മേശപ്പുറത്തുവെച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ബില്‍ വീണ്ടും അവതരിപ്പിച്ചത്.

നേരത്തെ ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ ത്രിണമൂല്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കഴിഞ്ഞ തവണ ബില്‍ ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നു സര്‍ക്കാര്‍ രണ്ടാമതും ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണു ബില്‍ വീണ്ടും അവതരിപ്പിച്ചത്.

Top