ഭുവനേശ്വര്‍ കുമാറിന് ഐസിസി പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്

ദുബായ് : ഐസിസിയുടെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ഇന്ത്യന്‍ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിന്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോനി എന്നിവരാണ് ഇതിന് മുന്‍പ് ഈ അവാര്‍ഡ് നേടിയിട്ടുള്ളത്.ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡയ്ല്‍ സ്‌റ്റെയ്ന്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ഭുവനേശ്വര്‍ അവാര്‍ഡ് നേട്ടത്തിലെത്തിയത്.

എല്‍ജി പീപ്പ്ള്‍ ചോയ്‌സ് അവാര്‍ഡിനായി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇത് വ്യക്തികത നേട്ടമായി കരുതിന്നില്ല. ആരാധകരുടെ പിന്തുണയാണ് അവര്‍ഡ് നേട്ടത്തിന് പിന്നില്‍. ഭുവനേശ്വര്‍ കുമാര്‍ പ്രതികരിച്ചു.

2010 മുതലാണ് ഐസിസി പീപ്പ്ള്‍സ് ചോയ്‌സ് അവാര്‍ഡ് ആരംഭിച്ചത്.ഒക്‌റ്റോബര്‍ എട്ട് മുതല്‍ 30 വരെ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരത്തിന് വോട്ട് ചെയ്താണ് പീപ്പ്ള്‍സ് അവാര്‍ഡ് നല്‍കുന്നത്.

Top