ലണ്ടന്‍: ഓസ്‌ട്രേലിയയില്‍ ഐഎസിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണപദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച പതിന്നാലുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച സൈനികരെ അനുസ്മരിക്കുന്നതിന് 25ന് ഓസ്‌ട്രേലിയയില്‍ നടത്തുന്ന ചടങ്ങില്‍ ആക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പോലീസ് പൊളിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തേ ഓസ്‌ട്രേലിയന്‍ പോലീസ് അഞ്ചു കൗമാരപ്രായക്കാരെ അറസ്റ്റു ചെയ്തിരുന്നു. ബ്രിട്ടനില്‍ അറസ്റ്റിലായ ബാല ന്റെ കാരന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രില്‍ രണ്ടിനാണ് ബാലനെ ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഓസീസ് പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടുമുണെ്ടന്ന് തന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു.


