ഭീകരാക്രമണം: കൊല്‍ക്കത്ത തുറമുഖത്തിന് മുന്നറിയിപ്പ്

കൊല്‍ക്കത്ത : ഭീകരാക്രമണം ഉണ്ടാകുമെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊല്‍ക്കത്ത തുറമുഖത്ത് സുരക്ഷ കര്‍ശനമാക്കി.ഇതേത്തുടര്‍ന്നു തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നാവികസേനയുടെ ഐഎന്‍എസ് കുക്രി, ഐഎന്‍എസ് സുമിത്ര എന്നീ കപ്പലുകള്‍ കടലിലേക്ക് തിരിച്ചു.

വെള്ളിയാഴ്ച വരെ തുറമുഖത്ത് നങ്കൂരമിടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കു കപ്പലുകളില്‍ പ്രവേശനം അനുവദിക്കാനും തീരുമാനിച്ചിരുന്നു.
തുറുമുഖത്തെ സുരക്ഷ കര്‍ശനമാക്കി.

Top