ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട്‌മെന്റ് കൂടുന്നുഃ 3000 യൂറോപ്യന്‍മാര്‍ ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്നു

ലണ്ടന്‍ : 3000ത്തോളം യൂറോപ്യന്‍മാര്‍ സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ ഭീകര വിരുദ്ധ വിഭാഗം മേധാവി ഗില്ലിസ് ഡി കെര്‍ച്ചോവ് ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസില്‍ ചേരാന്‍ പോയവരും തിരികെ വന്നവരും ഭീകരപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടവരുമുള്‍പ്പെടെയാണ് 3000ത്തിലധികം പേര്‍.

ഈ വര്‍ഷമാദ്യത്തെ കണക്കനുസരിച്ച് 2000ത്തോളം പേരായിരുന്നു ഐഎസില്‍ ചേര്‍ന്നത്. ഇറാഖിലെ ഒരു ഭാഗം പിടിച്ചെടുത്ത് ഖലീഫത്തായി പ്രഖ്യാപിച്ചതായിരിക്കും കൂടുതല്‍ യൂറോപ്യന്‍മാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറയുന്നു. ഐഎസിനു നേരേ നടക്കുന്ന വ്യോമാക്രമണത്തിനു പ്രതികാരം യൂറോപ്പിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top