ഭാര്യയെ കൊന്നു വേവിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

സിഡ്ണി: ഭാര്യയെ കൊന്നു വേവിച്ച ശേഷം പാചക വിദഗ്ധനായ ഭര്‍ത്താവ് ജീവനൊടുക്കി! ഓസ്‌ട്രേലിയയിലാണ് സംഭവം. ഇന്തോനീഷ്യന്‍ വംശജയായ മയംഗ് പ്രസെത്യോ(27)ആണു കൊല്ലപ്പെട്ടത്. ഭാര്യയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് മാര്‍കസ് പീറ്ററും (28) ജീവനൊടുക്കി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. രാജ്യാന്തര കപ്പല്‍ കമ്പനികളില്‍ പാചക വിദഗ്ധരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു ശനിയാഴ്ച അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതും ഞെട്ടിപ്പിക്കുന്ന വിവരം ലോകമറിഞ്ഞതും. പൊലീസ് എത്തുമ്പോള്‍ മയംഗിന്റെ ശരീരാവശിഷ്ടങ്ങള്‍ വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കുറച്ചുഭാഗം രാസവസ്തുക്കള്‍ ചേര്‍ത്ത് തിളപ്പിക്കുന്ന നിലയിലാണ് കണ്ടെത്തിയത്!

പൊലീസ് വീട്ടുവാതിലില്‍ മുട്ടിയപ്പോഴേക്കും അപകടം മണത്ത മാര്‍ക്കസ് കത്തികൊണ്ട് സ്വയം കഴുത്തറത്ത ശേഷം ഒരു ചവറ്റുകൊട്ടയില്‍ മറഞ്ഞിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് ദിവസം മുമ്പാണ് ഇരുവരെയും അവസാനമായി കണ്ടതെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മയംഗിന്റെ ശരീരം വേവിച്ചതെന്ന് കരുതുന്നു.

ദാരുണമായി കൊല്ലപ്പെട്ട മയംഗ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നക്ഷത്ര വേശ്യയായിരുന്നു. മണിക്കൂറിന് 435 ഡോളര്‍ ചാര്‍ജിന് തന്റെ സേവനം വാഗ്ദാനം ചെയ്ത് ഇവര്‍ ‘ടോപ് ക്സ്ലാസ് ഏഷ്യന്‍ ഷീമെയില്‍’ എന്ന വിശേഷണത്തോടെ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. അതേസമയം, ക്രിമിനല്‍ ചരിത്രമൊന്നും പറയാനില്ലാത്ത ശാന്തസ്വഭാവക്കാരനായിരുന്നു മാര്‍കസ്. ഫേസ്ബുക്ക് പേജിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഇയാള്‍ ഇന്ത്യയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Top