ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാല്‍, കുപ്പിവെള്ളം, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയാണ് പ്രധാനമായും നടത്തേണ്ടത്. പാലിലും കുപ്പിവെള്ളത്തിലും എണ്ണയിലും മായം ചേര്‍ക്കല്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

പരിശോധന കര്‍ശനമാക്കാന്‍ ദ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Top