മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന് തെണ്ടുല്‍ക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സ് സെമിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ടീമിന്റെ സഹഉടമയായ സച്ചിന്റെ പ്രതികരണം. മത്സരത്തില്‍ ബാസ്റ്റേഴ്സ് ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും സച്ചിന് കുറിച്ചു.
ഇന്നത്തെ മത്സരം വീക്ഷിക്കാന്‍ നാല്പതിനായിരത്തിലധികം പേരാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. നിര്‍ണായക മത്സരത്തില്‍ പൂന എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ എത്തിയത്.


