ബ്രൂക്ക്‌ലിന്‍ ബെക്കാം ആഴ്‌സണിലിനു വേണ്ടി കളിക്കുന്നു

ലണ്ടന്‍: ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ പുത്രന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാം ആഴ്‌സണിലിനു വേണ്ടി പന്ത് തട്ടുന്നു. അണ്ടര്‍ 16 ടീമിലാണ് ബ്രൂക്ക്‌ലിന്‍ കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ചെല്‍സിയുടേയും വാഗ്ദാനങ്ങള്‍ തള്ളിയാണ് ആഴ്‌സണലുമായി ബ്രൂക്ക്‌ലിന്‍ കരാറില്‍ ഒപ്പിട്ടിത്. പതിനൊന്നു വര്‍ഷത്തോളം  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നു ബെക്കാം.

ആഴ്‌സണലിന്റെ അണ്ടര്‍ 16 ടീമുമായി നടത്തിയ പരിശീലന സെക്ഷനില്‍ ബ്രൂക്ക്‌ലിന്‍ തന്റെ മികവ് പുലര്‍ത്തിയതായി ആഴ്‌സണല്‍ വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ കാലയളവിലേക്കാണ് ബ്രൂക്കിലിനുമായുള്ള ക്ലബിന്റെ കരാര്‍. 17 വയസ്സാകാതെ പ്രഫഷണല്‍ കരാര്‍ ഒപ്പിടാനാകില്ലെങ്കിലും തങ്ങള്‍ ലക്ഷ്യം വെക്കുന്ന താരങ്ങളുമായി ഇത്തരം കരാറുകള്‍ ഒപ്പിടാന്‍ ക്ലബുകള്‍ക്ക് കഴിയും.

ബെക്കാമിന്റെ മൂത്ത മകനാണ് പതിനഞ്ചുകാരനായ ബ്രൂക്ക്‌ലിന്‍. ബെക്കാമിന്റെ രണ്ടാമത്തെ മകന്‍ റോമിയോ ആഴ്‌സണലിന്റെ അണ്ടര്‍ 13 ടീമിന് വേണ്ടിയും ഇളയ മകന്‍ ക്രൂസ് അണ്ടര്‍ 10 ടീമിലും കളിക്കുന്നുണ്ട്.

Top