ബ്രിട്ടനില്‍ ഒരേ സമയം സ്ത്രീകള്‍ക്ക് അഞ്ചു പങ്കാളികള്‍ , പുരുഷന്‍മാര്‍ക്ക് എട്ടു വരെ

ബ്രിട്ടനിലെ ബെഡ്‌റൂമുകളില്‍ സംഭവിക്കുന്ന അണിയറക്കഥകളുടെ രഹസ്യം പുറത്തു വിടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി. ബ്രിട്ടനിലെ ബെഡ്‌റൂം ശീലങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയപ്പോഴാണ് വിവിധ കാര്യങ്ങളെക്കുറിച്ചുള്ള ശീലങ്ങള്‍ വ്യക്തമായത്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ മാനിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്‍ സമൂഹത്തില്‍ നടക്കുന്ന പൊള്ളത്തരങ്ങളെ തുറന്നു കാട്ടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങള്‍.

നിരവധി ആളുകളുമായി സെക്‌സ് ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്ന സമൂഹമാണ് ബ്രിട്ടനിലേത്. അത് വിവാഹം കഴിക്കണമെന്നൊന്നും നിര്‍ബന്ധമില്ലാതാനും. ബ്രിട്ടനിലെ 35-44 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നാലോ , അഞ്ചോ സെക്‌സ് പാര്‍ട്ണര്‍മാര്‍ ഉണ്ടാകും. അതേ സമയം പുരുഷന്‍മാര്‍ക്ക് എട്ടു വരെ പാര്‍ട്ണര്‍മാര്‍ ഉണ്ടാകും. –

ഒരു ബ്രിട്ടീഷ് യുവാവ് മാസത്തില്‍ മൂന്നു തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 35-45നും ഇടയില്‍ പ്രായമുള്ളവര്‍ സെക്‌സില്‍ ഏര്‍പ്പെടാത്തവര്‍ വളരെ ചുരുക്കമാണെന്നും സര്‍വേ പറയുന്നു. 25നും 30നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് പരമാവധി പത്ത് വരെ പാര്‍ട്ണര്‍മാര്‍ ഉണ്ടാകും.

എന്നാല്‍ 65-74നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ സെക്‌സ് കുറവാണെങ്കിലും പ്രേമബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നവര്‍ കുറവാണ്. നേരത്തേ കെട്ടുന്നവര്‍ മാത്രമായി സെക്‌സ് നടത്തണമെന്ന വിശ്വാസം ഉണ്ടെങ്കിലും കാലം മാറിയതോടെ അതെല്ലാം പോയി മറഞ്ഞു.

ഇതിനിടയില്‍ ആരേ സെക്‌സിലുള്ളവരും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

Top