ബ്രിട്ടണില്‍ ഒരുകൂട്ടം ആളുകള്‍ സിഖുക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ബര്‍മിങ്ഹാം: ബ്രിട്ടണില്‍ സിഖുക്കാരനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ മുഷ്ടികൊണ്ട് തുടരേ ഇടിക്കുന്നവരില്‍ നിന്ന് രക്ഷനേടാന്‍ സിഖുക്കാരന്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കുന്നത് വീഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. സിഖുക്കാരന് പുറമെ മര്‍ദ്ദനമേറ്റ മറ്റൊരാള്‍ നിലത്തുകിടക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ആക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

ഇതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് വെസ്റ്റ് മിഡില്‍ലാന്‍ഡ് പൊലീസ് വക്താവ് പറഞ്ഞു. എന്നാല്‍ ആരും പരാതിയുമായി ആരും രംഗത്ത് വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായവര്‍ മുന്നോട്ടുവരണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Top