ബ്രസീല്‍ ഒളിംപിക് ടീമില്‍ നെയ്മറുണ്ടാവും

റിയോ ഡി ജനയ്‌റോ: 2016 റിയോ ഒളിംപിക്‌സിനുള്ള ബ്രസീ ല്‍ ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറുമുണ്ടാവുമെന്ന് പരിശീലകന്‍ അലക്‌സാണ്ട്രോ ഗല്ലോ അറിയിച്ചു. മൂന്നു മുതിര്‍ന്ന താരങ്ങള്‍ക്കും 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും മാത്രമാണ് ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ കളിക്കാന്‍ കഴിയുകയുള്ളൂ.

മുതിര്‍ന്ന താരങ്ങളുടെ കൂട്ടത്തിലാണ് നെയ്മര്‍ ഉണ്ടാവുക. മൂന്നു മുതിര്‍ന്ന താരങ്ങളില്‍ ഒന്ന് നെയ്മറായിരിക്കുമെന്നും നെയ്മറില്ലാതെ ബ്രസീലിയന്‍ ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും ഗല്ലോ പറഞ്ഞു.

Top