ബോളിവുഡിലെ യുവതരംഗമായ അലിയാഭട്ടിന് ട്വിറ്ററില്‍ 40 ലക്ഷം ആരാധകര്‍. ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന എല്ലാവര്‍ക്കും അലിയ നന്ദി അറിയിച്ചു. തന്റെ പുതിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും തമാശകളിലൂടെയും ആരാധകരെ വിനോദിപ്പിക്കുന്നത് തുടരുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച അലിയ, ഹൈവേ എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിലൂടെയാണ് വന്‍ ആരാധകവൃന്ദത്തെ സമ്പാദിച്ചത്.


