ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാറിന് രണ്ടാം ഭാഗം വരുന്നു

ബോളിവുഡ് ഹിറ്റ് ചിത്രമായിരുന്നു സണ്‍ ഓഫ് സര്‍ദാറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്ന കാര്യം അജയ് ദേവ്ഗണ്‍ ടിറ്ററിലൂടെയാണ് അറിയിച്ചത്.

2012ല്‍ പുറത്തിറങ്ങിയ സണ്‍ ഓഫ് സര്‍ദാര്‍ ‘മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കായിരുന്നു. സണ്‍ ഓഫ് സര്‍ദാറില്‍ അജയ് ദേവ്ഗണും സോനാക്ഷി സിന്‍ഹയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സഞ്ജയ് ദത്തും ജൂഹി ചൗളയും ചിത്രത്തിലുണ്ടായിരുന്നു.

അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിന്റെ അതേപേരിലുള്ള റീമേക്കാണ് ഇത്. ചിത്രത്തില്‍ അജയ് ദേവ്ഗണിനു പുറമേ താബു, ശ്രിയാ ശരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top