ബോളിവുഡ് ഹിറ്റ് ചിത്രം പികെയുടെ തമിഴ് റിമേക്കില്‍ കമല്‍ഹാസന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും കമല്‍ഹാസന്‍ തന്നെയായിരിക്കും നായകനെന്നാണ് വാര്‍ത്ത.
ആമിര്‍ ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ പി കെ ആഭ്യന്തര വിപണിയില്‍ 300 കോടി നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ്. വിധു വിനോദ് ചോപ്രയായിരുന്നു നിര്‍മ്മാണം.
റിലീസിനു മുമ്പും ശേഷവും വന്‍ വിവാദത്തിലായ ചിത്രം നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയിരുന്നു. ആള്‍ദൈവങ്ങളെയും മതങ്ങളെയും പരിഹസിക്കുന്ന ആക്ഷേപഹാസ്യ ചിത്രമായിരുന്നു പികെ.
ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് ജമിനി പ്രൊഡക്ഷന്‍സ് ആണ്. മുമ്പ് ഹിറാനിയുടെ മുന്നാഭായ് എംബിബിഎസ് വസൂല്‍ രാജ എംബിബിഎസ് എന്ന പേരിലും 3 ഇഡിയറ്റ്‌സ് നന്‍പന്‍ എന്ന പേരിലും ജമിനി പ്രൊഡക്ഷന്‍സ് റീമേക്ക് ചെയ്തിട്ടുണ്ട്.
ഇതില്‍ വസൂല്‍ രാജ എംബിബിഎസില്‍ കമല്‍ഹാസനായിരുന്നു നായകന്‍. ഇപ്പോള്‍ വീണ്ടും ഹിറാനി ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ കമല്‍ഹാസന്‍ തന്നെ നായകനാകണമെന്നാണ് ജമിനി പ്രൊഡക്ഷന്‍സ് ആഗ്രഹിക്കുന്നതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഉത്തമവില്ലനും പാപനാശവുമാണ് ഉടന്‍ റിലീസ് ചെയ്യാനുള്ള കമല്‍ഹാസന്‍ ചിത്രങ്ങള്‍.


