ബോളിവുഡിലും സാന്നിധ്യമറിയിക്കാന്‍ അനുഷ്‌ക ഷെട്ടി

തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. അമന്‍ കി ആശാ എന്ന ചിത്രത്തിന്റെ സംവിധായകനായ ഇ.നിവാസിന്റെ ചിത്രത്തിലൂടെയാകും  അനുഷ്‌ക ബോളിവുഡില്‍ എത്തുന്നത്.

ജുവനൈല്‍ എന്ന തന്റെ അടുത്ത ചിത്രത്തില്‍ അനുഷ്‌കയെ നായികയാക്കാന്‍ നിവാസ്  താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അനുഷ്‌കയോട് ചിത്രത്തിന്റെ തിരക്കഥ പറഞ്ഞപ്പോള്‍ താരത്തിന് അത് ഇഷ്ടപ്പെട്ടതായി സംവിധായകന്‍ അറിയിച്ചു. അനുഷ്‌ക ഈ ചിത്രത്തിന് പറ്റിയ നടിയാണെന്നും അതിനാലാണ് അവരത്തെന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബഹുതാര ചിത്രമായിരിക്കും ജുവനൈല്‍.  പുതുമയുള്ള തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത. ഇതൊരു റീമെയ്‌ക്കോ സ്ത്രീപക്ഷ സിനിമയോ അല്ല. നിരവധി കഥകളാണ് ചിത്രത്തിലുള്ളത്. ക്ലൈമാക്‌സില്‍ ഇവയ്‌ക്കെല്ലാം ഒരു ബന്ധം ഉണ്ടായിരിക്കും. 2015 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top