ബോക്‌സിംഗ് താരം സരിതാ ദേവിക്ക് സസ്‌പെന്‍ഷന്‍

ബോക്‌സിംഗ് താരം ലെയ്ഷാറാം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇഞ്ച്യോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിട്ടും മെഡല്‍ സ്വീകരിക്കാത്ത സരിതയുടെ നടപടിയെ തുടര്‍ന്നാണ് താല്‍ക്കാലിക സസ്‌പെന്‍ഷന്‍.

സരിതയ്ക്ക് പുറമേ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധുവിനേയും, ഇഗ്ലേസിയാസ് ഫെര്‍ണ്ടാസനിയേയും,സാഗര്‍ മാല്‍ ദയാലിനേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ അംഗീകാരമുള്ള മത്സരങ്ങളില്‍ ഇനി ഒരു തീരുമാനം ഉണ്ടാകുന്നത് വരെ സരിതാ ദേവിക്കും പരിശീലകര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല.

Top