ബോക്കോഹറാം തീവ്രവാദികള്‍ കാമറൂണില്‍ ബസ് യാത്രക്കാരെ തട്ടികൊണ്ടു പോയി

യോണ്ടി: കാമറൂണില്‍ നിന്നും 20 ബസ് യാത്രക്കാരെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. നൈജീരിയായും കാമറൂണും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയായ കോസായില്‍ വച്ചാണ് ബസ് ഭീകരര്‍ തട്ടിയെടുത്തത്. ബസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സാധാരണക്കാരായ കച്ചവടക്കാരും മറ്റു പണികള്‍ ചെയ്തു ജീവിക്കുന്നവരുമാണ്. ബസില്‍ 30 ആളുകളില്‍ അധികം ഉണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം അയല്‍രാജ്യങ്ങളായ കാമറൂണ്‍ ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിക്കുകയാണ്. അടുത്തിടെ ബോക്കോ ഹറാമിനെതിരേയുള്ള ആക്രമണം നൈജീരിയായുമായി അതിര്‍ത്തി പങ്കിടുന്ന കാമറൂണും നൈജറും പോലെയുള്ള രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു.

Top