ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒരു മുന്നണിയേയുള്ളുവെന്ന് ജെഡി-യു അധ്യക്ഷന്‍ ശരദ് യാദവ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ മൂന്നാം മുന്നണിയല്ല, ആര്‍ജെഡിയും കോണ്‍ഗ്രസും ജെഡി-യുവും ചേര്‍ന്ന വിശാല മതേതരമുന്നണിയാണതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസുമായി സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയായശേഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുമെന്നു ശരദ് യാദവ് അറിയിച്ചു. മുഖ്യമന്ത്രിയുടെ വികസനപദ്ധതികള്‍ നിരത്തിയാണു ജനങ്ങളിലേക്ക് ഇറങ്ങുകയെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.


